സ്കൂള്‍ ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥി മരിച്ചു

ഷാര്‍ജ: അല്‍ ഫയ്യ റോഡില്‍ സ്കൂള്‍ ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥി മരിച്ചു. ഇന്ത്യന്‍ എക്സലന്‍റ് പ്രൈവറ്റ് സ്കൂളിലെ 12ാംതരം കൊമേഴ്സ് വിദ്യാര്‍ഥി ജേക്കബ് പി. ജോസഫാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ഷാര്‍ജ ഫ്രീസോണിലെ ജന്‍കോ കമ്പനി മാനേജറായ തിരുവല്ല മുത്താര്‍ പഞ്ചായത്തിലെ പറമ്പത്ത് വീട്ടില്‍ സണ്ണിയുടെയും (പി.ജെ ജോസഫ്) അധ്യാപികയായ ശോഭയുടെയും മകനാണ്.

Loading...

സ്കൂളില്‍ നിന്ന് ഉല്ലാസയാത്രക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡ് സംരക്ഷണ മതിലില്‍ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം. സംസ്കാരം ഷാര്‍ജയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍: ജോയെന്‍, സാറ, റബേക്ക, മറിയ.