ദുബായ്‌: യുഇഎ കേരളത്തിലെ 3 പദ്ധതികളില്‍ കൂടി മുതല്‍മുടക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദുബായില്‍ നടക്കുന്ന രാജ്യാന്തര നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

ഇതു സംബന്ധിച്ച്‌ യുഎഇ സാമ്പത്തികകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ്‌ അല്‍മന്‍സൂരിയുമായി കൂടിക്കാഴ്‌ച നടത്തിയതായി അദ്ദേഹം അറിയിച്ചു.

Loading...

ഏതൊക്കെ പദ്ധതികളിലാണ്‌ നിക്ഷേപം നടത്തുക എന്ന്‌ പിന്നീട്‌ ആലോചിച്ചു തീരുമാനിക്കും. യുഎഇ മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ അംബാഡസര്‍ ടി.പി.സീതാറാം, പ്രമുഖ വ്യവസായി എം.എ.യുസഫലി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌. കുര്യന്‍, ഐടി സെക്രട്ടറി ഡോ.എം.ബീന എന്നിവരും പങ്കെടുത്തു.