അയര്‍ലണ്ടില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം.

ഡബ്ലിൻ : സൂര്യ വെളിച്ചം അല്‍പ്പനേരത്തേയ്ക്ക് പൂര്‍ണ്ണമായും അപ്രത്യക്ഷമാവുകയും ഇരുട്ട് പകലിനെ കീഴടക്കുകയും ചെയ്യുന്ന അപൂര്‍വ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ ശാസ്ത്ര കുതുകികള്‍.  സൂര്യഗ്രഹണം സൂര്യനെ പൂര്‍ണ്ണമായും ദൃഷ്ട്ടിയില്‍ നിന്നും മറയ്ക്കും വിധമുള്ളതാണെന്നാണ് പ്രവചനങ്ങള്‍.

യൂറോപ്പില്‍ സ്വാല്‍ബാര്‍ട്, നോര്‍വേ, ഫറവെ ദ്വീപുകള്‍ എന്നിവടങ്ങളില്‍ ആണ് പൂര്‍ണമായും ഇത് കാണാന്‍ സാധിക്കുന്നത്.ഏഷ്യയിലെയും ആഫ്രിക്കയിലെയും ഉത്തരകിഴക്ക് ഭാഗങ്ങളിലും ഭാഗികമായി കാണുവാന്‍ സാധിക്കും.

Loading...

അയര്‍ലണ്ടില്‍ രാവിലെ 8.24 നോട് കൂടി ആരംഭിക്കുന്ന ഗ്രഹണം 9.29 ആകുമ്പോഴേയ്ക്കും പൂര്‍ണമായി സൂര്യനെ മറയ്ക്കും.10.37 വരെ ഗ്രഹണം നീണ്ടു നില്‍ക്കും.

solar 3രാവിലെ 8.25 മുതല്‍ അയര്‍ലണ്ടിലും സൂര്യഗ്രഹണം വ്യക്തമായി കാണാം. ഈ അപൂര്‍വ പ്രതിഭാസം കാണാന്‍ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കം തുടങ്ങിയിട്ടുണ്ട്.ഗ്രഹണ സമയം സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന ഇന്ഫ്ര റെഡ് കിരണങ്ങള്‍ അത്യന്തം തീഷ്ണത ഏറിയതും നേരിട്ട് കണ്ണില്‍ പതിഞ്ഞാല്‍ അന്ധകാരം വരെ സംഭവിക്കുമെന്നതിനാല്‍ പൊതു ജനങ്ങളും,പ്രത്യേകിച്ചും കുട്ടികള്‍ യാതൊരു കാരണവശാലും ഗ്രഹണ സമയം നേരിട്ട് സൂര്യനെ നോക്കാന്‍ പാടുള്ളതല്ല എന്നുമാണ് റോയല്‍ കോളേജ് ഓഫ് ഒപ്താല്‍മോളജിയിലെ വിദഗ്ദര്‍ നല്കുന്ന ഉപദേശം.കുട്ടികള്‍ നാളെ സ്‌കൂളില്‍ പോകുന്ന സമയത്താണ് ഗ്രഹണം സംഭവിക്കുന്നത്.രക്ഷിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് വേണ്ട മുന്നറിയിപ്പ് നല്കണം എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്

solar 2സൂര്യ ഗ്രഹണം വീക്ഷിക്കുവാന്‍ സാധാരണ സണ്‍ ഗ്ലാസുകള്‍,കറുത്ത ബിന്‍ ലൈനറുകളുടെ ഷീറ്റുകള്‍ തുടങ്ങിയവ ഫലപ്രദമല്ലെന്നും,ഇതിനായുള്ള പ്രത്യേകതരം കണ്ണടകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും,ക്യാമറകള്‍ ഉപയോഗിക്കുന്നവര്‍ സോളാര്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കണമെന്ന് നേത്ര ചികിത്സാ വിദഗ്ദരും അഭിപ്രായപ്പെട്ടിട്ടുണ്ട്.എങ്കിലും സൂര്യഗ്രഹണം കാണാനുള്ള ചില കുറുക്കു വഴികളും വിദഗ്ദരുടെതായി മാധ്യമ പിന്‍ഹോള്‍ പ്രൊജക്ടര്‍ സ്വന്തമായി നിര്‍മിച്ച് സൂര്യഗ്രഹണം കാണാം. രണ്ട് വെള്ള കാര്‍ഡുകളാണ് ഇതിന് ആവശ്യം. പിന്‍ ഉപയോഗിച്ച് ഇതില്‍ ഒരു കാര്‍ഡിന് ദ്വാരമുണ്ടാക്കുക. ഇത് സൂര്യന് നേരെ പിടിക്കുക. മറ്റൊരു കാര്‍ഡ് സ്‌ക്രീനായി ഉപയോഗിക്കാം. ദ്വാരമുള്ള കാര്‍ഡിലൂടെ സൂര്യ രശ്മി സ്‌ക്രീനായി വെച്ച കാര്‍ഡില്‍ പതിപ്പിക്കണം. സൂര്യഗ്രഹണം സ്‌ക്രീനില്‍ കാണാനാകും.

solarബൈനോകുലര്‍ ഉപയോഗിച്ചുണ്ടാക്കിയ പിന്‍ഹോള്‍ വ്യൂവറിലൂടെ സൂര്യഗ്രഹണം കാണാന്‍ ബൈനോകുലര്‍ ഉപയോഗിച്ചുള്ള പ്രൊജക്ടര്‍ ഉണ്ടാക്കാം. ബൈനോകുലര്‍ സൂര്യന് നേരെ വെക്കുക. ഇതിന്റെ ഒരു കണ്ണ് അടച്ചിടാം. ബൈനോകുലറിന്റെ ലെന്‍സില്‍ നിന്നുള്ള ഇമേജ് ഒരടി പിറകു വശത്ത് വെച്ച വെള്ളകാര്‍ഡില്‍ പതിപ്പിക്കണം. ഇമേജിന്റെ വ്യക്തത കൂട്ടാന്‍ ഫോകസ് വീല്‍ ഉപയോഗിക്കാം. ബൈനോകുലര്‍ ട്രൈപ്പോഡില്‍ ഘടിപ്പിച്ചാല്‍ കൂടുതല്‍ നല്ലത്. ഒരിക്കലും ബൈനോക്കുലറിലൂടെ നേരിട്ട് നോക്കരുത്. ഇത് നിങ്ങളുടെ കാഴ്ച്ച നഷ്ടപ്പെടുത്തും.കണ്ണാടിയില്‍ പ്രതിഫലിപ്പിക്കാം