വിശുദ്ധവാരത്തിനു തുടക്കംകുറിച്ചുകൊണ്ട് ഓശാന ഞായര്‍ ആചരിച്ചു

ന്യൂജേഴ്‌സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് (St. Basilios-Gregorios Orthodox Church) ദേവാലയത്തില്‍ ഓശാനപെരുന്നാള്‍ ആഘോഷിച്ചു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജെറുസലേമിലേയ്ക്കുള്ള വരവിനെ അനുസ്മരിപ്പിച്ച് കൈയ്യില്‍കുരുത്തോലകളുമായി വിശ്വാസിവൃന്ദം പ്രാര്‍ത്ഥനാപൂര്‍വ്വം അണിനിരന്നു. വിശുദ്ധകുര്‍ബാനയ്ക്കു മദ്ധ്യേനടന്ന ഓശാനയുടെ പ്രത്യേക ശുശ്രൂഷകള്‍ക്ക് സി.സി. മാത്യു അച്ചനും വിജയ് തോമസ് അച്ചനും നേതൃത്വം നല്‍കി.

ദേവാലയ സെക്രട്ടറി, ട്രഷറര്‍, പള്ളി മാനേജിങ്ങ് കമ്മിറ്റി എന്നിവര്‍ ആദ്യാവസാനം മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി ഓശാനപെരുന്നാള്‍ ഗംഭീരമാക്കി.

Loading...

പീഡാനുഭവവാര തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ. ബോബി വര്‍ഗീസ് നേതൃത്വം നല്‍കും. എല്ലാ ദിവസവും (തിങ്കള്‍, ചൊവ്വ, ബുധന്‍) സന്ധ്യാപ്രാര്‍ത്ഥന വൈകിട്ട് 7.30 മുതല്‍ 8.30വരെ.

പെസഹാവ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഉയിര്‍പ്പ് ഞായര്‍ ദിവ്യബലി ശുശ്രൂഷകള്‍ക്ക് റവ. ഫാ. ബോബി വര്‍ഗീസ് മുഖ്യകാര്‍മ്മികന്‍ ആയിരിക്കും.

കൂടുതല്‍വിവരങ്ങള്‍ക്ക്: വര്‍ഗീസ് മാത്യു (എബി) (609) 216 0650, ട്രഷറര്‍ സിജു പോള്‍ (732) 762 1726

ന്യൂജേഴ്‌സിയില്‍ നിന്ന് അനില്‍പുത്തന്‍ചിറ അറിയിച്ചതാണിത്.