എന്‍.എ.ജി.സി പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ നാലിന്

ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കുന്നതിനും വിളിക്കുക: എം.എന്‍.സി നായര്‍ (പ്രസിഡന്റ്) 217 649 1146, ജയരാജ് നാരായണന്‍ (സെക്രട്ടറി) 847 943 7643, രാജഗോപാലന്‍ നായര്‍ (ട്രഷറര്‍) 847 942 8036. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

Loading...