അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത പങ്കെടുക്കും

ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഈവര്‍ഷത്തെ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ കൂടുന്ന മീറ്റിംഗില്‍ പങ്കെടുക്കാന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഡാളസില്‍ എത്തുന്നു. ഏപ്രില്‍ 19-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ് ജയിംസ് മിഷന്‍ ചര്‍ച്ചില്‍ വെച്ചാണ് മീറ്റിംഗ് നടക്കുന്നത്.

ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ചാണ് ഈവര്‍ഷത്തെ ഭദ്രാസനതല ഫാമിലി കോണ്‍ഫറന്‍സ് നടക്കുന്നത്. ‘ഭവനം ഒരു ദേവാലയം’ എന്നതാണ് ഈവര്‍ഷത്തെ സമ്മേളന ചിന്താവിഷയം.

Loading...

വൈവിധ്യങ്ങളായ പരിപാടികള്‍ ഈവര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്. ഭദ്രാസനത്തിലെ അമ്പതില്‍പ്പരം പള്ളികളില്‍ നിന്ന് വൈദീകരും വിശ്വാസികളും നാലുദിവസം നീണ്ടുനില്‍ക്കുന്ന ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

കോണ്‍ഫറന്‍സ് ഡയറക്ടര്‍ റവ.ഫാ മാത്യു അലക്‌സാണ്ടര്‍, സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രഷറര്‍ ലീജിത്ത് മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്നു.