മാര്‍ത്തോമാ മെത്രാപ്പോലീത്ത ഏപ്രില്‍ മാസം 5 നു ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ പള്ളിയില്‍

ഡാലസ്: മലങ്കര മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ നി.വ.ദി.ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത ഏപ്രില്‍ മാസം 5 നു ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ചിലെ ഈസ്റ്റര്‍ ഞായറാഴ്‌ച ശുശ്രുഷ്ക്ക് നേതൃത്വം നല്കും. ഇടവക വികാരി റവ.ജോസ് സി.ജോസഫ്‌ അച്ചന്റെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ ഭക്‌തിപൂര്‍വ്വം മെത്രാപ്പോലീത്തയെ ദേവാലയത്തിലേക്ക്‌ സ്വീകരിക്കും. ഞായറാഴ്‌ച രാവിലെ 8:00 മണിക്ക് ആരംഭിക്കുന്ന ഉയിര്‍പ്പു ശുശ്രൂഷയില്‍ തിരു മനസ്സ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുമാണ്. കുര്‍ബാനയ്‌ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പുതുതായി പണിയുവാന്‍ ഉദ്ദേശിക്കുന്ന ഓടിറ്റോറിയത്തിന്റെ തറകല്ല്‌ ഇടുന്ന ചടങ്ങ് ബഹു.മെത്രാപ്പോലീത്ത തിരുമേനി നിര്‍വഹിക്കുന്നതുമാണ്.

 

Loading...