ന്യൂ യോർകിലെ ടൈം സ്ക്വയറിൽ ആണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. 65 വയസ്സുള്ള ഒരു മധ്യവയസ്കൻ തന്റെ 12 വയസ്സുള്ള ‘ഭാര്യ’യുമായി വഴിയോരത്ത് ഫോട്ടോ ഷൂട്ട്‌ നടത്തുന്നത് കണ്ട് ആളുകൾ ചുറ്റുംകൂടി. ചിലർ പെൺകുട്ടിയെ പിടിച്ചു മാറ്റുന്നു; മറ്റു ചിലർ അയാളുടെ നേരെ ചീത്ത വിളിക്കുന്നു. കണ്ടു നിൽക്കാനാവാതെ ചില സ്ത്രീകൾ കുട്ടിയുടെ അമ്മയെവിടെയെന്നും അന്വേഷിക്കുന്നുണ്ട് വീഡിയോവിൽ .

കോബി പേർസിൻ തന്റെ ഈ പുതിയ സോഷ്യൽ എക്സ്പെരിമെന്റിലൂടെ ന്യൂ യോർക്ക്‌ ബാലവിവാഹത്തെ അംഗീകരിക്കുന്നില്ലെന്നും ലോകത്ത് മറ്റൊരിടത്തും ഇത് അനുവദിക്കരുതെന്നുമുള്ള സന്ദേശമാണ് പകരുന്നത്.

Loading...