തണലേകിയ മരം വെട്ടിയപ്പോള്‍ കരഞ്ഞു, അമ്പരപ്പോടെ നാട്ടുകാര്‍

നാടെങ്ങും കനത്ത ചൂടില്‍ വലയുകയാണ്. ഇതിനിടെ തണലിന്റെ ആശ്വാസമേകുന്ന മരങ്ങള്‍ വെട്ടുന്നതും നിര്‍ബാധം തുടരുകയാണ്. റോഡരുകില്‍ തണലേകി നിന്നിരുന്ന ഒരു മരം വെട്ടിയപ്പോഴുണ്ടായ കാഴ്ച നാട്ടുകാരെ അമ്പരപ്പിക്കുകയാണ്. റോഡരുകില്‍ നിന്ന മരം മുറിച്ചപ്പോഴുള്ള കാഴ്ച എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ ഇപ്പോള്‍ വൈറലാണ്.

റോഡരുകില്‍ നിന്ന മാവ് വെട്ടുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം ഉണ്ടായത്. മരം കരയുന്നത് കണ്ടോ എന്ന് ഒരാല്‍ വിളിച്ചുപറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.  ശിഖരങ്ങളെല്ലാം വെട്ടിയിറക്കി ചുവട് മുറിക്കാന്‍ തുടങ്ങുമ്പോഴാണ് മരത്തിന്റെ ചുവട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്. ആെദ്യം ചെറുതായി തുടങ്ങിയെങ്കിലും, പിന്നീട് വെള്ളത്തിന്‍രെ കുത്തൊഴുക്കായിരുന്നു

Loading...