പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ക്കാന്‍ അടി കപ്യാരേ കൂട്ടമണി

പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ക്കാന്‍ അടി കപ്യാരേ കൂട്ടമണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ജോണ്‍ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാന്‍ ശ്രീനിവാസും നമിതാ പ്രമോദുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. മുകേഷ്, അജു വര്‍ഗീസ്, നീരജ് മാധവ്, വിനീത് മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിര, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസ് അഭിനയിക്കുന്ന ചിത്രമാണിത്.

Loading...