ഏലിയാമ്മ ഇട്ടന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ) കേരള ചാപ്റ്റര്‍ അനുശോചിച്ചു

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ) കേരള ചാപ്റ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ് ജോയി ഇട്ടന്റെ മാതാവ് ഏലിയാമ്മ ഇട്ടന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ) കേരള ചാപ്റ്റര്‍ ന്യൂയോര്‍ക്ക് യൂണീറ്റ് അനുശോചനം രേഖപ്പെടുത്തി.

ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് കെ. ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഐ.എന്‍.ഒ.സി (ഐ) നാഷണല്‍ നേതാക്കന്മാരായ കളത്തില്‍ വര്‍ഗീസ്, സജി ഏബ്രഹാം, ഡോ. വര്‍ഗീസ് ഏബ്രഹാം, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫിലിപ്പ് ചാക്കോ, ഏബ്രഹാം പുതുശേരില്‍, ചാക്കോ കോയിക്കലേത്ത് തുടങ്ങിയവരും പ്രസംഗിച്ചു.

Loading...

മൂവാറ്റുപുഴ പാടിയേടത്ത് പി.വി. ഇട്ടന്‍പിള്ളയുടെ ഭാര്യയാണ് പരേത. സംസ്‌കാരം മൂവാറ്റുപുഴ, ഊരമന സെന്റ് ജോര്‍ജ് തബോര്‍ ചര്‍ച്ചില്‍ ഏപ്രില്‍ ഒമ്പതിന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്നതാണ്.