ഗോപിയോയുടെ ബിസിനസ് കോണ്‍ഫറന്‍സിന്റേയും വാര്‍ഷിക ഗാലയുടേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷിക്കാഗോ: ഇരുപതു രാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഇന്ത്യക്കാരുടെ ആഗോളസംഘടനയായ ഗോപിയോയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ ബിസിനസ് കോണ്‍ഫറന്‍സും വാര്‍ഷിക ഗാലയും ഏപ്രില്‍ 18-ന് വൈകിട്ട് 6 മണിക്ക് ഓക് ബ്രൂക്ക് മാരിയറ്റ് ഹോട്ടലിന്റെ വിശാലമായ ബാള്‍റൂമില്‍ വെച്ച് കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. യൂസഫ് സെയ്ദ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു. ഈ മീറ്റിംഗിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

GOPIO_pic1

Loading...

ഇന്ത്യയില്‍ ബിസിനസ് തുടങ്ങുവാന്‍ പ്രവാസികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ നിയമങ്ങളും ആനുകൂല്യങ്ങളും, ടാക്‌സ് ഇളവുകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കോണ്‍സല്‍ ജനറല്‍ സംസാരിക്കും. ബിസിനസ് കോണ്‍ഫറന്‍സിന്റെ മുഖ്യപ്രഭാഷകന്‍ കോണ്‍ഗ്രസ് വുമണ്‍ റ്റാമി ഡക്കവര്‍ത്ത് ആണ്. കൂടാതെ കോണ്‍ഗ്രസ്മാന്‍ ഡാനി ഡേവിഡ്, നോത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി കേലോഗ് ബിസിനസ് കോളജ് പ്രൊഫസ്സര്‍ പത്മശ്രീ ഡോ. ബാലാ ബാലചന്ദ്രന്‍ എന്നിവരും പ്രഭാഷകരായി സ്റ്റേറ്റ് സെനറ്റര്‍ ഡാന്‍ കോട്ടവ്‌സ്‌കി, സെനറ്റര്‍ ടോം കള്ളര്‍ട്ടണ്‍, ഓക്ക്ബ്രൂക്ക് മേയര്‍ ഡോ. ഗോപാല്‍ ലാല്‍ മലാനി, മുന്‍ ഇല്ലിനോയിസ് ഡപ്യൂട്ടി ട്രഷറര്‍ രാജാ കൃഷ്ണമൂര്‍ത്തി എന്നിവരും യു.എസ് സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിന്‍, ജെ.പി മോര്‍ഗന്‍ ചെയ്‌സ് ചെയര്‍മാന്‍ മേലി സാബിന്‍ എന്നിവര്‍ സംസാരിക്കും.

GOPIO_pic2

എട്ടുമണിക്കുശേഷം ഡിന്നറും, കേരളം, പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സംഗീത-നൃത്ത പരിപാടികള്‍ ഉണ്ടായിരിക്കും. ഷിക്കാഗോയില്‍ നിന്നുള്ള പ്രമുഖ മോഡലുകളെ അണിനിരത്തിക്കൊണ്ടുള്ള ഫാഷന്‍ഷോ ഈ പരിപാടിക്ക് മാറ്റുകൂട്ടുമെന്ന് ജോയിന്റ് ട്രഷറര്‍ ജോ നെടുങ്ങോട്ടില്‍, സെക്രട്ടറി സവീന്ദര്‍ സിംഗ്, ജോയിന്റ് സെക്രട്ടറി വിക്രാന്ത് സിംഗ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (847 561 8402) [email protected], ജോ നെടുങ്ങോട്ടില്‍ (630 261 5491)