യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ ഓശാനാ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി 

ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മാര്‍ച്ച് 29-ാം തിയ്യതി ഞായറാഴ്ച ഓശാനാ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.
യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ആചരിക്കുന്ന ഓശാനാ പെരുന്നാളിന് 400-ല്‍ പരം വിശ്വാസികള്‍ സാക്ഷ്യം വഹിച്ചു. “ഓശാനാ…ഓശാനാ… ദാവീദാത്മജനോശാനാ..” എന്ന ഗീതം പള്ളിയില്‍ നിറഞ്ഞു നിന്ന വിശ്വാസികള്‍ ഏകസ്വരത്തില്‍ പാടി. ഓശാനയുടെ പ്രത്യേക ഗാനങ്ങള്‍ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.
വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ ഓശാനാ പെരുന്നാളിന്റെ മുഖ്യ കാര്‍മ്മികനായിരുന്നു.
കുരിയാക്കോസ് തരിയന്‍ (പി.ആര്‍.ഒ.) അറിയിച്ചതാണിത്.