കന്യാസ്ത്രീ മാനഭംഗത്തിനിരയായ സംഭവം: പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീ മാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തിലും ഹരിയാനയില്‍ ക്രൈസ്തവ ദേവാലയം തകര്‍ത്ത സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

ഇരു സംഭവങ്ങളിലും പ്രധാനമന്ത്രി കടുത്ത ദുഃഖം പ്രകടിപ്പിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ ട്വിറ്ററില്‍ അറിയിച്ചു. സംഭവങ്ങളില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട പ്രധാന മന്ത്രി ഇതുവരെയെടുത്ത നടപടികള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
west-bengal-convent-school-nun-gang-raped
കന്യാസ്ത്രീ മാനഭംഗത്തിനിരയായ സംഭവത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Loading...

സംഭവം നടന്ന കോണ്‍വെന്റില്‍ മതിയായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നോ, വേണ്ട മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്േടാ തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, സംഭവങ്ങളില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തുന്നത് ഒന്നിനും സഹായകരമാവില്ലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. പള്ളി തകര്‍ത്തതിനു പിന്നില്‍ വിഎച്ച്പിയും ആര്‍എസ്എസുമാണെന്നു വ്യക്തമാണ്. എന്നിട്ടും പ്രധാനമന്ത്രി വെറുതേ ദുഃഖം പ്രകടിപ്പിച്ചിട്ടെന്തു കാര്യമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് ചോദിച്ചു. ഒരു വശത്ത് അവര്‍ പള്ളികള്‍ തകര്‍ക്കുമ്പോള്‍ മറുവശത്ത് പ്രധാനമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു കാത്തിരിക്കുകയാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.