കേരളത്തിന്റെ നവവിശുദ്ധര്‍

കേരളത്തിന്റെറ വാഴ്ത്തപ്പെട്ടവരായ ചാവറ ഏലിയാസ് കുരിയാക്കോസച്ചന്റെറയും യൂപ്രേസ്യാമ്മയുടെയും ഉള്പ്പെയടെ, ആഗോള സഭയിലെ 6 വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദപ്രഖ്യാപനം നവംബര്‍ 23- ന് ക്രിസ്തുരാജന്റെ് തിരുനാളില്‍ വത്തിക്കാനില്വംച്ച് നടന്നു .

ഇന്നലെ നമുക്ക് വിശുദ്ധര്‍ ഉണ്ടായിരുന്നു. നാളെയും നമുക്ക് വിശുദ്ധര്‍ ഉണ്ടാവണം. ‘ എന്ന വലിയൊരു വിളിച്ചോതലാണ് ഓരോ വിശുദ്ധ പ്രഖ്യാപനങ്ങളും സൂചിപ്പിക്കുന്നത്. വിശുദ്ധരുണ്ടാകുന്നത് എവിടെയാണ്? ആരാണ് മനുഷ്യരെ വിശുദ്ധരാക്കുക? സാധാരണ ഗതിയില്‍ ഈ ചോദ്യങ്ങള്ക്കുയള്ള ഉത്തരം വത്തിക്കാനെന്നും മാര്പാുപ്പയെന്നും ആണ്. അങ്ങനെയാണ് ഉത്തരമെങ്കില്‍ വീടെന്നും മാതാപിതാക്കളെന്നും തിരുത്തിയെഴുതുക.

Loading...

സീറോ മലബാര്‍ സഭയിലെ കാര്മ്മടലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (സി.എം.ഐ.) എന്ന പേരില്‍ വൈദികര്ക്കാറയും കോണ്ഗ്രി ഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്മഭല്‍ (സി.എം.സി.) എന്നീ സന്ന്യാസ സഭകളുടെ സ്ഥാപകനും ആത്മീയ പിതാവുമായിരുന്ന വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസച്ചന്റെിയും, ചാവറയച്ചന്‍ സ്ഥാപിച്ച സി.എം.സി സഭാംഗമായ യൂപ്രേസിയാമ്മയുടെയും വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള ദിവസത്തിനായി കേരള സഭമാത്രമല്ല, ഭാരതത്തിലെ വിശ്വാസികള്‍ കാത്തിരിക്കുകയാണ്.

കുട്ടനാട്ടിലെ കൈനകരി ഗ്രാമത്തില്‍ 1803-ല്‍ ജനിച്ചു. നിഷ്പ്പാദുക കര്മ്മാലീത്താ സഭാംഗമായി. പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം തികഞ്ഞ ആത്മീയതയും പ്രേഷിതപ്രവര്ത്തമനങ്ങളുംകൊണ്ട് സമര്പ്പയണജീവിതത്തിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറിയ കര്മ്മപയോഗിയാണ്. കേരളത്തില്‍ ചാവറയച്ചന്‍ തുടക്കമിട്ട ആത്മീയ വിദ്യാഭ്യാസ സാംസ്ക്കാരിക പ്രവര്ത്തദനങ്ങള്‍ അനേകരുടെ ആത്മരക്ഷയ്ക്കും അദ്ദേഹത്തിന്റെ് വ്യക്തിഗതവിശുദ്ധിക്കും വഴിവിളക്കായി.
നാമിന്ന് കാണുന്ന ലോകത്തിന് അന്ന് നന്നേ ചെറുപ്പമായിരുന്നു. അങ്ങനെയൊരു കാലത്താണ്, പരിശുദ്ധിയുടെ പരിമളം പരത്തി ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ സഭയിലും സമൂഹത്തിലും ദീര്ഘാവീക്ഷണത്തോടെ വലിയ മാറ്റങ്ങള്ക്ക് തുടക്കമിട്ടത്.

മാതാവിന്റെ കൈകളില്‍ നിന്ന്‌ തനിക്ക്‌ ലഭിച്ച വിശ്വാസ രൂപീകരണമാണ്‌ തന്റെ ആത്മീയതയുടെ അടിസ്ഥാനമെന്ന്‌ ആദ്ദേഹം ഉറച്ചു വിശ്വാസിച്ചിരുന്നു.
അന്ന് താഴ്ന്ന സമുദായക്കാരായി വിചാരിച്ചിരുന്നവരെയും സ്ത്രീകളെയുമൊക്കെ വിദ്യാഭ്യാസം നല്കി് ചാവറപിതാവ് ഉയര്ത്തി ക്കൊണ്ടുവന്നു. ബൗദ്ധികവളര്ച്ചായാണ് മനുഷ്യന്റെ ഏറ്റവും നല്ല സമ്പത്തെന്ന് അദ്ദേഹം വിചാരിച്ചു. ‘ ഓരോ പള്ളിക്കും ഓരോ പള്ളിക്കൂടം.’ വേണമെന്ന് അദ്ദേഹം ശഠിച്ചു. പ്രാവര്ത്തിഓകമാക്കി.

കത്തോലിക്കാസഭയുടെ കേരളത്തിലെ ആദ്യത്തെ അച്ചടിയന്ത്രം നിര്മ്മി ച്ചതും, പ്രകാശന ജോലികള്‍ തുടങ്ങിയതും ചാവറയച്ചനാണ്‌.1887ല്‍ മാന്നാനത്തുനിന്ന് ‘നസ്രാണിദീപിക’ ആരംഭിച്ചു. ഇന്നും പ്രസിദ്ധീകരണം തുടരുന്ന ആദ്യ മലയാള ദിനപത്രം. സി.എം.ഐ. സഭയുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക്ം തുടക്കംകുറിച്ചത് ചാവറയച്ചനാണ്.സീറോ മലബാര്‍ സഭയിലെ കാര്മ്മകലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (സി.എം.ഐ.) എന്ന പേരില്‍ വൈദികര്ക്കായയും കോണ്ഗ്രി ഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്മെല്‍ (സി.എം.സി.) എന്ന പേരില്‍ കന്യാസ്ത്രീകള്ക്കാകയും സന്ന്യാസസഭകള്‍ സ്ഥാപിച്ചാണ് ചാവറയച്ചന്‍ തന്റെ സഭാപ്രവര്ത്ത നങ്ങള്ക്ക് അടിത്തറയിട്ടത്. ഇന്നു ഈ സന്ന്യാസ സഭ ലോകമെങ്ങും വളര്ന്നിനരിക്കുന്നു.

സഭാസ്ഥാപകന്‍ സ്വര്ഗ്ഗോ ന്നതങ്ങളില്‍ നിന്ന് വിശുദ്ധിയുടെ പ്രഭ ചൊരിഞ്ഞുക്കൊണ്ടിരിക്കുന്നു. സഭയുടെ പ്രവര്ത്തംനങ്ങള്ക്ക പ്പുറം വിശ്വം മുഴുവനിലുമായിരുന്നു ആ സ്‌നേഹസീമ അതിരിട്ടത്.

വാഴപ്പിണ്ടിയില്‍ രൂപകല്പനചെയ്ത് തടികൊണ്ടു നിര്മിാച്ച അച്ചടിശാല, അനാഥര്ക്കാിയി കൈനടിയിലെ ഉപവിശാല, മരണവീടുകളിലെ ഗീതങ്ങള്‍, തമിഴ്, സംസ്‌കൃത ഗ്രന്ഥങ്ങള്‍….. കാലം നമസ്‌കരിച്ച ആ കര്മ്യോഗിയുടെ സംഭാവനകള്‍ ചെറുതല്ല.
ലോകവ്യാപാരങ്ങളിലൊന്നും ഇടപെടാതെ കഴിയുന്ന ഒരാളായിരുന്നില്ല, ചാവറയച്ചന്‍. വിദ്യാഭ്യാസത്തില്‍ ഇന്ന് കേരളം ഇന്ത്യയെ നമിക്കുന്നു. കോട്ടയം രാജ്യത്തെ ആദ്യത്തെ സമ്പൂര്ണ്സാക്ഷരനഗരം. പത്രപ്രചാരണത്തില്‍ രാജ്യത്തുതന്നെ കേരളത്തിന് മികച്ചസ്ഥാനം. നാം ചാവറയച്ചനോട് കടപ്പെട്ടിരിക്കുന്നു.
ബെര്ണോ്ദീസ് മെത്രാന്‍, വിശുദ്ധനായ ആ മഹാവ്യക്തിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്’വേണ്ടുന്ന ധൈര്യവും മിടുക്കും ബോധജ്ഞാനവും പുണ്യവ്യാപാരവുമുള്ള വൈദികന്‍’. വിദ്യാഭ്യാസത്തിന് ‘പഠിത്വം’ എന്ന വാക്കാണ് അച്ചന്‍ ഉപയോഗിച്ചത്. പഠിത്വം ഇല്ലാത്തവന്‍ വെളിവ് ഇല്ലാത്തവന്‍ ആകുന്നു. ജ്ഞാനവെളിവ് ഇല്ലാത്തവരായി ആരും മാറരുതെന്ന് അദ്ദേഹം ഉപദേശിച്ചു.
തന്റെ ചെറുപ്പകാലത്തെ അനുസ്‌മരിച്ചുകൊണ്ട്‌ അഭിമാനപൂര്വ്വംാ ചാവറയച്ചന്‍ ഇങ്ങനെ പറയുമായിരുന്നു:’

‘”മുലപ്പാലിനൊപ്പം എന്റെ അമ്മ പ്രാര്ത്ഥ നകളും എനിക്ക്‌ പകര്ന്നു തന്നു. ആ പ്രാര്ത്ഥുനകളെല്ലാം തീക്ഷണമായി പഠിച്ചു. ” എന്ന്‌.

വിശ്വാസം മുലപ്പാലുപോലെ കുഞ്ഞിന്‌ പ്രധാനപ്പെട്ടാണെന്ന്‌ അറിയുന്ന മാതാപിതാക്കളാണ്‌ സഭയുടെ സമ്പത്ത്‌. അവരിലുടെയാണ്‌ ദൈവം അടുത്തനൂറ്റാണ്ടിനുവേണ്ടി സഭാതനയരെ ജനിപ്പിക്കുനന്നത്‌.

മാതാപിതാക്കളില്‍ നിന്ന്‌ ചാവറയച്ചന്‌ ലഭിച്ച ഈ വിശ്വാസ രൂപീകരണം വിശ്വാസത്തിന്റെ ഏത്‌ പ്രതിസന്ധിയെയും നേരിടാന്‍ ശക്തിയുളളതായിരുന്നു.

അവസാനമായി ഈ ലോകത്തോട്‌ വിടപറയുമ്പോള്‍ അദ്ദേഹത്തിന്‌ ഒരു ഉപദേശമേ നല്‌കാനുണ്ടായിരുന്നുളളു.

“തിരുകുടുംബത്തെ ആശ്രയിക്കുക.
തിരുകുടുംബത്തെ തിരുഹൃദയത്തില്‍ സ്വീകരിക്കുക.”

പൂര്ണുമായ സ്‌നേഹാര്പ്പുണത്തിലുടെ ആ കുടുംബത്തിലെ അംഗമാകുന്നതിലുടെയാണ്‌ വിശ്വാസ ജീവിതം അര്ത്ഥുവത്താകുന്നത്. . ചെറുപ്പത്തില്‍ തന്നെ കുടുംബം നഷ്ടപ്പെട്ട ചാവറയച്ചന്‍ തിരുകുടുംബത്തെ സ്വന്തമാക്കിയിരുന്നു.

ദൈവഹിതത്തിനുവേണ്ടി എല്ലാം ഉപേക്ഷിക്കാനും ദൈവത്തോടൊത്ത്‌ ചിന്തിക്കാനും, അങ്ങനെ ദീര്ഘാവീക്ഷണമുളളവരാകാനും, ദൈവത്തോടൊത്ത്‌ ജോലി ചെയ്‌തുകൊണ്ട്‌ സഭയുടെയും സമൂഹത്തിന്റെകയും ഭാവി കരുപ്പിടുപ്പിക്കുന്നവരാകാന്‍ നമുക്ക്‌ സാധിക്കണം.

1871-ല്‍ ജനുവരി 3-ന് കൊച്ചി നഗരപ്രാന്തത്തിലെ കൂനമ്മാവ് അന്നുണ്ടായിരുന്ന കര്മ്മകലീത്താ (ഒക്ദ്) ആശ്രമത്തിലാണ് പുണ്യശ്ലോകനായ ഈ കര്മ്മ ലീത്തന്‍ അന്തരിച്ചെങ്കിലും അദ്ദേഹം തെളിച്ച തിരിയുടെ പ്രകാശഒ ഇന്നുഒ ഈ ഭൂമിയില്‍ ജീവിക്കുന്നു.
ത്യാഗത്തിന്റെ യും സഹനത്തിന്റെമയും ലാളിത്യമാര്ന്ന ആത്മസമര്പ്പറണത്തിലൂടെ ക്രിസ്തുവിന്റെി സ്നേഹഗായികയായി മാറിയ കര്മ്മരലവാടിയിലെ വിശുദ്ധിയുടെ നറുസൂനമായ വാഴ്ത്തപ്പെട്ട യൂപ്രേസിയാമ്മ വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ സ്ഥാപിച്ച സി.എം.സി. കര്മ്മസലീത്താ സന്ന്യാസനീ സമൂഹത്തിലെ അംഗമായിരുന്നു.

യൂപ്രേസിയാമ്മ. തൃശൂരിനടുത്ത് കാട്ടൂര്‍ ഗ്രാമത്തില്‍ എലുവത്തിങ്കല്‍ കുടുംബാംഗമായി 1877-ല്‍ ജനിച്ചു. ധനിക കുടുംബത്തിലെ സുഖസൗകര്യങ്ങളും വിവാഹജീവിതവും വേണ്ടെന്നുവച്ച് 1897-ല്‍ കര്മ്മരലീത്ത സഭയില്ച്ചേേര്ന്നുക. കൂനമ്മാവുള്ള കര്മ്മുലീത്താ മഠത്തിലായിരുന്നു തുടക്കമെങ്കിലും പിന്നീട് അമ്പഴക്കാടും ഒല്ലൂരുമുള്ള കന്യാകാലയങ്ങളിലെ ജീവിതവും പ്രേഷിതവൃത്തിയും യൂപ്രേസിയ എന്ന നാമം സ്വീകരിച്ച റോസ് എലുവത്തിങ്കലിന് ജീവിത വിശുദ്ധിയുടെ തട്ടുകമായി മാറി.

sherin 2പ്രിയപ്പെട്ട മാതാപിതാക്കന്മാരെ,
നിങ്ങളുടെ അശ്രെദ്ധകൊണ്ട് ഒരു വിശുദ്ധനും വിശുദ്ധയും ജനിക്കാതെ പോകരുത്.നിങ്ങളുടെ തല്ലിന്റെധയൊ തലോടലിന്റെജയൊ കുറവുകൊണ്ട് ഒരു വിശുദ്ധനും വിശുദ്ധയും മരിക്കാനും ഇടയാകരുത്. വീടിന്റെ പേരോ പെരുമയോ അല്ല വിശുദ്ധര്ക്ക്് ജന്മം നല്കു.ന്നത്. എല്ലാ സുഖങ്ങളുടെ നടുവിലും വിശുദ്ധര്‍ ജനിക്കും.വിശ്വാസം മുലപ്പാലുപോലെ കുഞ്ഞിന്‌ പ്രധാനപ്പെട്ടാണെന്ന തിരിച്ചറിവ് മാതാപിതാക്കള്ക്കു ണ്ടാവണഒ. നാളെയും നമുക്ക് വിശുദ്ധര്‍ ഉണ്ടാവണം.