ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിച്ചി ബെനാഡ്‌ അന്തരിച്ചു

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ നായകനും പ്രശസ്‌ത ക്രിക്കറ്റ്‌ കമന്റേറ്ററുമായ റിച്ചി ബെനാഡ്‌ (84) അന്തരിച്ചു. ത്വക്ക്‌ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. 1958 ല്‍ ഓസ്‌ട്രേലിയുടെ ടെസ്റ്റ്‌ നായക സ്ഥാനം ഏറ്റെടുത്ത ബെനാഡിനു കീഴില്‍ മൂന്ന്‌ ആഷസ്‌ പരമ്പരകള്‍ ഓസീസ്‌ നേടിയിട്ടുണ്‌ട്‌. 1960 ല്‍ ബിബിസി റേഡിയോയിലൂടെയാണ്‌ അദ്ദേഹം കമന്റേറ്റര്‍ രംഗത്ത്‌ പ്രവേശിക്കുന്നത്‌. പിന്നീട്‌ 1964 ല്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ബിബിസി ടെലിവിഷന്‍ രംഗത്തു മുഴുവന്‍ സമയ ക്രിക്കറ്റ്‌ കമന്റേറ്ററായി പ്രവര്‍ത്തിച്ചിരുന്നു. 2013 ഒക്ടോബറിലുണ്‌ടായ കാറപകടത്തിനു ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹം.