മാര്‍ത്തോമ മെത്രാപ്പോലീത്താ പെസഹ വ്യാഴാഴ്‌ച ഏപ്രില്‍ 2 കരോള്‍ട്ടണ്‍ മാര്‍ത്തോമ ചര്‍ച്ചില്‍

കരോള്‍ട്ടന്‍: അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ എത്തിചേര്‍ന്ന മാര്‍ത്തോമ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ മെത്രാപ്പോലീത്താ ഡാലസ്‌ മാര്‍ത്തോമ ചര്‍ച്ചില്‍ ഏപ്രില്‍ 2 വ്യാഴാഴ്‌ച നടക്കുന്ന പെസഹ കുര്‍ബാനക്ക്‌ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ദുഃഖ വെളളിയാഴ്‌ച രാവിലെ 9ന്‌ സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കുന്ന ശുശ്രൂഷയില്‍ സംബന്ധിക്കും. ഞായറാഴ്‌ച രാവിലെ മാര്‍ത്തോമ ചര്‍ച്ചില്‍ ഉയര്‍പ്പ്‌ ഞായറാഴ്‌ചയിലെ വിശുദ്ധ കുര്‍ബാനക്ക്‌ നേതൃത്വം നല്‍കും.

Loading...

അഭിവന്ദ്യ. മെത്രാപ്പോലീത്തായുടെ സന്ദര്‍ശനം ഇടവകള്‍ക്ക്‌ ആത്മീയ ചൈതന്യം പകരുമെന്നും ഇതൊരറിയിപ്പായി കരുതി എല്ലാ ഇടവകാംഗങ്ങളും ശുശ്രൂഷകളില്‍ പ്രാര്‍ഥനാ പൂര്‍വ്വം വന്ന്‌ സംബന്ധിക്കണമെന്ന്‌ ഇടവക വികാരിമാരായ റവ. സാം മാത്യു, റവ. ഒ. സി. കുര്യന്‍, റവ. ജോസ്‌ സി. ജോസഫ്‌ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.