ഫോമ കേരളാ കണ്‍വന്‍ഷനില്‍ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും

തിരുവനന്തപുരം: ഓഗസ്റ്റ്‌ ഒന്നിന് മാസ്കൊട്ട് ഹോട്ടലിൽ നടക്കുന്ന നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കയുടെ കേരള കണ്‍വെൻഷനില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും. ഫോമായ്ക്ക് വേണ്ടി ഫോമാ കേരള കണ്‍വെൻഷൻ ചെയർമാൻ ഡോ: ജേക്കബ്‌ തോമസ്‌, ഫോമാ കേരള കണ്‍വെൻഷൻ കോ-ഓർഡിനേറ്റർ അഡ്വ: വർഗീസ്‌ മാമ്മൻ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഫോമയുടെ ക്ഷണം സന്തോഷപൂര്‍വ്വം സ്വീകരിച്ച അദ്ദേഹം കണ്‍വെന്‍ഷന് എല്ലാവിധ ആശംസകളും നേര്‍ന്നു.

1953-ൽ കണ്ണൂർ ജില്ലയിലെ കോടിയേരി ഗ്രാമത്തിൽ ജനിച്ച കോടിയേരി ബാലകൃഷ്ണൻ, സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലൂടെ 1970-ലാണു സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. 1973-ലും 1979-ലും എസ് എഫ് ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി. 1980–1982 ഡി വൈ എഫ് ഐ കണ്ണൂർ ജില്ല സെക്രട്ടറിയുമായി. ഇപ്പോൾ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ എന്നീ നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

Loading...

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഫോമായുടെ കേരള കണ്‍വന്‍ഷന്‍ ഉദ്ഘാടകന്‍. ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്‌വേര്‍ഡ്, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ നേതൃത്വം നല്കുന്ന 2014-16 കാലഘട്ടങ്ങളിലേക്കുള്ള ഭരണസമിതിയാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സെമിനാറുകളും സംഗീത നിശയും അരങ്ങേറുന്ന പരിപാടി മികവുറ്റതാക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകര്‍.

ഫോമായുടെ യുവ നേതാക്കളായ വൈസ് പ്രസിഡന്റ്‌ വിൻസണ്‍ പാലത്തിങ്കൽ, ജോയിന്റ് സെക്രട്ടറി സ്റ്റാൻലി കളത്തിൽ, ജോയിന്റ് ട്രഷറർ ജൊഫ്രിൻ ജോസ് എന്നിവർ കണ്‍വെൻഷന്റെ വിജയത്തിനായി അഹോരാത്രം തിരശീലക്കു പിന്നിൽ പ്രവർത്തിച്ചു വരുകയാണ്.
ഓഗസ്റ്റ്‌ മാസം സീസണ്‍ ആയതുകൊണ്ട് കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഫോമാ പ്രവര്‍ത്തകര്‍ എത്രേയും വേഗം ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യണമെന്നു സംഘാടകർ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്‌വേര്‍ഡ് 917 439 0563, ജോയി ആന്തണി 954 328 5009, ജേക്കബ്‌ തോമസ്‌ 718 406 2541