രാജു നാരായണ സ്വാമി കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നു

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ ഇപ്പോള്‍ സെന്‍ട്രല്‍ പബ്ലിക് അണ്ടര്‍ടേക്കിംഗ്‌സിന്റെ ചീഫ് വിജിലന്‍സ് ഓഫീസറായ രാജു നാരായണ സ്വാമി പങ്കെടുക്കുന്നതാണ്. ജില്ലാ കളക്ടറായും, കമ്മീഷണറായും, ചെയര്‍മാനായും വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രഗത്ഭനായ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജു നാരായണ സ്വാമി.

ജൂലൈ 2 മുതല്‍ 5 വരെ ഡാലസിലുള്ള ഡി.എഫ്.ഡബ്ല്യു എയര്‍പോര്‍ട്ട് ഹയാത്ത് റീഗന്‍സിയില്‍ വെച്ച് നടക്കുന്ന ഈ മഹാ ഹിന്ദു സംഗമത്തിലേക്ക് എല്ലാ ഹിന്ദുമത വിശ്വാസികളും രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്ത് ഹിന്ദു സംഗമം വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് പ്രസിഡന്റ് ടി.എന്‍. നായര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ വിവിധ കലാമത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.namaha.org സന്ദര്‍ശിക്കുക. പി.ആര്‍.ഒ സതീശന്‍ നായര്‍ അറിയിച്ചതാണിത്.

Loading...