ഡാലസ്‌ ഫോര്‍ട്ട്‌വര്‍ത്ത്‌ നഴ്സുമാരെ മെയ്‌ 9 ന്‌ ആദരിക്കുന്നു

പി. പി. ചെറിയാന്‍

ഗാര്‍ലന്റ്‌: ആതുര ശുശ്രൂഷ രംഗത്ത്‌ സ്‌തുത്യര്‍ഹ സേവനമനുഷ്‌ഠിക്കുന്ന കേരളത്തില്‍ നിന്നുളള നഴ്സുമാരെ കേരള അസോസിയേഷന്‍ ഓഫ്‌ ഡാലസ്‌ പ്രത്യേകം ആദരിക്കുന്നു.

Loading...

മെയ്‌ 9 ശനിയാഴ്‌ച രാവിലെ 10 മുതല്‍ 1 മണി വരെ ഗാര്‍ലന്റ്‌ ബ്രോഡ്‌ വേയിലുളള ഇന്ത്യ കള്‍ച്ചറല്‍ ആന്റ്‌ എഡ്യുക്കേഷന്‍ സെന്ററിലാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌.

വിദ്യാഭ്യാസ സെമിനാറും ചര്‍ച്ചകളും വിനോദ പരിപാടികളും ഉണ്ടായിരിക്കും. പ്രവേശനം സൌജന്യമാണ്‌. ഉച്ചഭ
ക്ഷണത്തോടെ പരിപാടികള്‍ സമാപിക്കും.

ഡാലസ്‌ ഫോര്‍ട്ട്‌വര്‍ത്തിലെ നഴ്സുമാര്‍ക്ക്‌ പരസ്‌പരം പരിചയപ്പെടുന്നതിനും അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്ന ഈ പരിപാടിയിലേക്ക്‌ പ്രത്യേകം ക്ഷണിക്കുന്നതായി അസോസിയേഷന്‍ പ്രസിഡന്റ്‌ ബാബു സി. മാത്യു, സെക്രട്ടറി റോയി കൊടുവത്ത്‌ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : റോയി കൊടുവത്ത്‌ (സെക്രട്ടറി) : 972 569 7165