രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വയലാര്‍ രവിക്കും പി.വി. അബ്ദുല്‍‌വഹാബിനും ഐ.എന്‍.ഒ.സി. കേരള ചാപ്റ്റര്‍ ആശംസകള്‍ നേര്‍ന്നു   

 മൊയ്തീന്‍ പുത്തന്‍‌ചിറ
ന്യൂയോര്‍ക്ക്: രാജ്യസഭാ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട വയലാര്‍ രവിക്കും, പി.വി. അബ്ദുല്‍ വഹാബിനും ഐ.എന്‍.ഒ.സി. കേരള ചാപ്റ്റര്‍ ആശംസകള്‍ നേരുന്നതായി പ്രസിഡന്റ് ജയേന്ദ്രന്‍ രാമകൃഷ്ണന്‍, സെക്രട്ടറി യു.എ. നസീര്‍ എന്നിവര്‍ ഒരു സം‌യുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു. ആകെയുള്ള 139 വോട്ടുകളില്‍ വയലാര്‍ രവി 37 വോട്ടും  മുസ്ലിം ലീഗിലെ അബ്ദുല്‍ വഹാബ് 36 വോട്ടും നേടിയാണ് വിജയിച്ചത്. ജയിക്കുന്നതിന് ഒരു സ്ഥാനാര്‍ഥിക്ക് 35 ആദ്യ വോട്ടുകളാണ് വേണ്ടത്.
വയലാര്‍ രവി ഇത് നാലാംതവണയാണ് രാജ്യസഭയില്‍ എത്തുന്നത്. രണ്ടാം തവണയാണ് പി.വി. അബ്ദുല്‍ വഹാബ് തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ വ്യക്തിത്വമാണ് വയലാര്‍ രവിയുടേത്. പ്രവാസിയായ അബ്ദുല്‍ വഹാബ് പ്രവാസികളുടെ പ്രതിനിധിയായാണ് അറിയപ്പെടുന്നത്. യു.എ. നസീറുമായി ചിരകാല സുഹൃദ്ബന്ധമുണ്ട്. ഇരുവരുടേയും വിജയത്തില്‍ ഐ.എന്‍.ഒ.സി. എല്ലാവിധ ആശംസകളും നേരുന്നു എന്ന്  യു.എ. നസീര്‍ അറിയിച്ചു.