ഹൂസ്റ്റണ്‍ കോട്ടയം ക്ലബിനു പുതിയ സാരഥികള്‍; ഏപ്രില്‍ 19-ന് ഈസ്റ്റര്‍- വിഷു ആഘോഷങ്ങള്‍

ഹൂസ്റ്റണ്‍: കോട്ടയം ക്ലബിന്റെ 2015-ലെ ഭാരവാഹികളെ മിസ്സോറി സിറ്റി സത്യാ റെസ്റ്റോറന്റില്‍ കൂടിയ യോഗത്തില്‍ വെച്ച് തെരഞ്ഞെടുത്തു.

പ്രസിഡന്റ് സി.വി. മാത്യൂസിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ എസ്.കെ. ചെറിയാനെ പ്രസിഡന്റായും, മോന്‍സി കുര്യാക്കോസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ബാബു ചാക്കോ (ട്രഷറര്‍), ആന്‍ഡ്രൂസ് ജേക്കബ് (വൈസ് പ്രസിഡന്റ്), വിനോയ് കുര്യന്‍ (ജോയിന്റ് സെക്രട്ടറി), മാത്യു പന്നപ്പാറ (ജോയിന്റ് ട്രഷറര്‍), ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍, സുഗു ഫിലിപ്പ്, വിനോയ് കുര്യന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്), റെജി ജോണ്‍ കോട്ടയം, ബിബിന്‍ കൊടുവത്ത് (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ്), ഷാജി കാലായില്‍പറമ്പില്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരും സ്ഥാനമേറ്റു.

Loading...

ജോജി ജേക്കബ്, സോമന്‍ ചെമ്മരപ്പള്ളി, സി.വി. മാത്യൂസ്, കുര്യന്‍ പന്നപ്പാറ, മാത്യു ചെറിയാന്‍, തോമസ് കെ. വര്‍ഗീസ്, അജി കോര, രാജേഷ് കെ. വര്‍ഗീസ്, ജോണ്‍ ചാക്കോ, സാജന്‍ കോശി, ബിബി പാറയില്‍, ജില്‍റോണ്‍ പൊക്കത്താനം, മത്തായി പുളിയായില്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

ഏപ്രില്‍ 19-ന് 6 മണിക്ക് സ്റ്റാഫോര്‍ഡ് സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഈസ്റ്റര്‍- വിഷു ആഘോഷങ്ങള്‍ നടക്കും. വിവിധ ഡാന്‍സ് ഗ്രൂപ്പുകളുടെ നൃത്തവും സംഗീതവും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കോട്ടയം ജില്ലയില്‍ നിന്നുള്ള ഏവരേയും ഈ സമ്മേളനത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. മീഡിയാ കോര്‍ഡിനേറ്റര്‍ ഷാജി കാലായില്‍പറമ്പില്‍ അറിയിച്ചതാണിത്.