ദിര്‍ഹം നേടി ജീവിതം മാറിമറിഞ്ഞു

ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം നേടിയതിലൂടെ ഒരു ഭാഗ്യശാലിയുടെ ജീവിതം മാറിമറിഞ്ഞു.2022 ജൂണ്‍ 18 ശനിയാഴ്ച നടന്ന 81-ാമത് മഹ്‌സൂസ് ഗ്രാന്‍ഡ് ഡ്രോയിലായിരുന്നു ഒന്നാംസമ്മാനം നേടിയത്.
ആകെ 11,641,600 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് 999 വിജയികള്‍ക്കായി കഴിഞ്ഞ നറുക്കെടുപ്പില്‍ നല്‍കിയത്.

നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നതോടെയാണ് ഇദ്ദേഹം ഒന്നാം സമ്മാനത്തിനര്‍ഹനായത്. 13, 30, 38, 41, 44 എന്നിവയാണ് നറുക്കെടുത്ത സംഖ്യകള്‍. മഹ്‌സൂസിലൂടെ ഒറ്റ രാത്രി കൊണ്ട് മറ്റൊരാള്‍ കൂടി മള്‍ട്ടി മില്യനയര്‍ ആയി മാറി.

Loading...

19 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന ഇവര്‍ ഓരോരുത്തരും 52,631 ദിര്‍ഹം വീതമാണ് സ്വന്തമാക്കിയത്.

മഹ്‌സൂസിന്റെ റാഫിള്‍ ഡ്രോയില്‍ മൂന്ന് ഭാഗ്യശാലികള്‍ 100,000 ദിര്‍ഹം വീതം നേടി. 15803034, 15655679, 15750721 എന്നീ ഐഡികളിലൂടെ മുഹമ്മദ്, മാത്യു, ബെഹ് എന്നിവര്‍ യഥാക്രമം വിജയികളായി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 976 പേര്‍ 350 ദിര്‍ഹം വീതം സ്വന്തമാക്കി.