അഭിനയ ചക്രവര്‍ത്തി മാധവന്‍ നായര്‍ (മധു) പ്രവാസി മലയാളി ഫെഡറേഷന്‍ ഡയറക്ടര്‍ബോര്‍ഡിലേക്ക്

റിയാദ്: മലയാളികളുടെ പ്രിയപ്പെട്ട നടന്‍, അഭിനയ ചക്രവര്‍ത്തി മാധവന്‍ നായര്‍ എന്ന മധു പ്രവാസി മലയാളി ഫെഡറേഷന്റെ ഡയറക്ടര്‍ബോര്‍ഡിലേക്ക്. അദ്ദേഹത്തെ റിയാദി നടന്ന മീറ്റിങ്ങില്‍ വച്ച് ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തതായി ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനാണെന്നും, സംഘടനയുടെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും മധു പറഞ്ഞു. റിയാദില്‍ നടന്ന ചടങ്ങില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി അറേബ്യ കോ-ഓര്‍ഡിനേറ്റര്‍ ജെ.കെ പ്രവാസി മലയാളി ഫേഡറേഷന്റെ മെംബര്‍ഷിപ്പ് ആപ്ലിക്കേഷന്‍ പൂരിപ്പിക്കുന്നതിനായി നല്‍കിയപ്പോള്‍ പൂര്‍ണസന്തോഷത്തോടെ അതുമുഴുവന്‍ പൂരിപ്പിച്ചു നല്‍കുവാനും അദ്ദേഹം മടികാണിച്ചില്ല.

Loading...

Madhu Signing PMF Application

മധുവിനെപ്പോലെയുള്ള ഒരു വ്യക്തി പ്രവാസി മലയാളി ഫെഡറേഷനിലേക്ക് കടന്നുവരുന്നത് പ്രസ്ഥാനത്തിന്റെ ഭാവിവളര്‍ച്ചയ്ക്ക് എന്തുകൊണ്ടും പ്രയോജനപ്പെടുമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗള്‍ഫ് മേഖല കോ-ഓര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി അഭിപ്രായപ്പെട്ടു.

ശ്രീ മാധവന്‍ നായരെ പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഡയറക്ടര്‍ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ലോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായ പോള്‍ ചിറ്റിലപ്പള്ളി, പ്രിന്‍സ് പള്ളിക്കുന്നേല്‍, രക്ഷാധികാരിമാരായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വര്‍ഗീസ് കുര്യന്‍ എന്നിവര്‍ അറിയിച്ചു.