പെല്‍റ്റിയര്‍ അവാര്‍ഡ് രജനി ഗണേഷ് പിള്ളയ്ക്ക്

നോര്‍ത്ത് ഡിക്കോട്ട: 2015 പെല്‍റ്റിയര്‍ അവാര്‍ഡ് രജനി ഗണേഷ് പിള്ളയ്ക്ക്. നോര്‍ത്ത് ഡിക്കോട്ട യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസറും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമാണ് രജനി. അദ്ധ്യാപക രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കി രജനിയെ ആരാധിക്കുന്നതു്‌.

1998-ല്‍ ജോ ആന്‍ഡ് നോര്‍മ പെല്‍റ്റിയര്‍ സ്ഥാപിച്ച ഈ അവാര്‍ഡ് ഒരു പ്രത്യേക അദ്ധ്യാപന മേഖലയില്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും, ടീച്ചിങ് ടെക്നിക്ക് പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതില്‍ പ്രാവീണ്യം തെളിയിക്കുന്നവര്‍ക്കുമാണ് നല്‍കി വരുന്നതു്‌. അവാര്‍ഡ് സ്ഥാപിച്ച നാള്‍മുതല്‍ നാലാമത്തെ ഇന്ത്യന്‍ അമേരിക്കന്‍ അദ്ധ്യാപകരാണ് ഇതിനര്‍ഹരാകുന്നതു്‌. 200-ല്‍ സുധീര്‍ മേത്ത, 2007-ല്‍ കല്പന കറ്റി, 2012-ല്‍ ശിവഗുരു ജയരാമന്‍ എന്നിവര്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചിരുന്നു.

Loading...

പൂണ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ് അഡ്‌മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം, ഫ്ലോറിഡ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് എന്നിവ രജനി നേടിയിട്ടുണ്ട്. മെയ് 6-ന് നോര്‍ത്ത് ഡിക്കോട്ട യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ രജനിക്ക അവാര്‍ഡ് സമ്മാനിക്കും.