മാര്‍ത്തോമ ചര്‍ച്ച്‌ ഓഫ്‌ ഡാലസ്‌ ഓഡിറ്റോറിയം ശിലാസ്‌ഥാപനം : ഏപ്രില്‍ 5 ന്‌

ഫാര്‍മേഴ്സ്‌ ബ്രാഞ്ച്‌: മാര്‍ത്തോമ ചര്‍ച്ച്‌ ഓഫ്‌ ഡാലസ്‌ ഫാര്‍മേഴ്സ്‌ ബ്രാഞ്ച്‌ നാലര മില്യണ്‍ ഡോളര്‍ ചിലവ്‌ പ്രതീക്ഷിക്കുന്ന ഓഡിറ്റോറിയ നിര്‍മ്മാണത്തിന്‍െറ ശിലാസ്‌ഥാപന കര്‍മ്മം ഏപ്രില്‍ 5 ഞായറാഴ്‌ച ദേവാലയത്തില്‍ രാവിലെ നടക്കുന്ന ഈസ്‌റ്റര്‍ കുര്‍ബാനയ്ക്കുശേഷം മര്‍ത്തോമ സഭാ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ മെത്രാപ്പോലീത്താ നിര്‍വ്വഹിക്കുന്നതാണെന്ന്‌ ഇടവക വികാരി റവ. ജോസ്‌ സി. ജോസഫ്‌ മാത്യു അച്ചന്‍ അറിയിക്കുന്നു. തോമസ്‌ മാത്യു കണ്‍വീനറായും, ജിജി ആന്‍ഡ്രൂസ്‌ കൊ കണ്‍വീനറുമായുളള വിപുലമായ ഒരു കമ്മറ്റിയാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

ഇടവക ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ പൂര്‍ത്തിയാക്കുവാനുദേശിക്കുന്ന രണ്ടാം ഘട്ടം വികസനം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന്‌ കണ്‍വീനര്‍ തോമസ്‌ മാത്യു പറഞ്ഞു. 27,000 ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുളള ഫെസിലിറ്റിയില്‍ മനോഹരമായ ഓഡിറ്റോറിയം, ഗ്രീന്‍ റൂം, സീനിയര്‍ സിറ്റിസണ്‍ റൂം, സണ്ടേസ്‌കൂള്‍ ക്ലാസ്‌ റൂമുകള്‍ എന്നിവ ഉള്‍പ്പെടുന്ന ശിലാസ്‌ഥാപന കര്‍മ്മത്തില്‍ ഡാലസ്‌ ഫോര്‍ട്ട്‌വര്‍ത്തിലെ ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Loading...