ഒബാമ കെനിയയിലേക്ക്

വാഷിങ്‌ടണ്‍ ഡി.സി: തന്റെ പിതാവിന്റെ രാജ്യമായ കെനിയ ആദ്യമായി സന്ദര്‍ശിക്കുന്നതിനുളള തീരുമാനം ബരാക്ക്‌ ഒബാമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രസിഡന്റായി അവരോധിതനായതിനുശേഷം ആദ്യമായാണ്‌ ഒബാമ കെനിയ സന്ദര്‍ശനത്തിനുളള തയ്യാറെടുപ്പുകള്‍ നടത്തുന്നത്‌.

പ്രസിഡന്റിന്‍െറ പിതാവായ ബരാക്ക്‌ ഒബാമ സീനിയര്‍ ജനിച്ചതും വളര്‍ന്നതും കെനിയയിലാണ്‌. തുടര്‍ന്ന്‌ അമേരിക്കയില്‍ എത്തിയ ഒബാമ സീനിയര്‍ വളരെ വര്‍ഷം ഇവിടെ ജീവിച്ചതിനുശേഷം കെനിയയിലേക്ക്‌ തിരിച്ചു പോയി. 1982 ല്‍ ഒരു കാറപടത്തെ തുടര്‍ന്ന്‌ കെനിയയില്‍ വെച്ച്‌ മരണമടഞ്ഞു.

Loading...

ഞാന്‍ അമേരിക്കയെ ഇഷ്‌ടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇവിടെ നിന്നും ഞാന്‍ കെനിയയിലേക്ക്‌ താമസം മാറ്റുമായിരുന്നു പ്രസിഡന്റ്‌ ഒബാമ പറഞ്ഞു. പ്രസിഡന്റിന്‍െറ ജനനം അമേരിക്കയിലെ ഹവായിലായിരുന്നു.

2015 ജൂലൈയില്‍ കെനിയയില്‍ വെച്ച്‌ നടക്കുന്ന ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നതിനാണ്‌ ഒബാമ കെനിയയിലേക്ക്‌ പോകുന്നത്‌.

പ്രസിഡന്റായിരുന്നതിനുശേഷം മൂന്ന്‌ തവണ ആഫ്രിക്കന്‍ സന്ദര്‍ശനം നടത്തിയിരുന്നുവെങ്കിലും ആദ്യമായാണ്‌ കെനിയ സന്ദര്‍ശിക്കുന്നതിനുളള അവസരം ലഭിക്കുന്നത്‌. പ്രസിഡന്റിന്‍െറ പ്രസ്‌ സെക്രട്ടറി ജോഷ്‌ ഏണസ്‌റ്റ്‌ പ്രസിദ്ധീകരണത്തിനു നല്‍കിയ ഒരു പ്രസ്‌താവനയിലാണ്‌ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌.