രമേശ് ചെന്നിത്തല കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവും, ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല പങ്കെടുക്കും.

2015 ജൂലൈ രണ്ടാം തീയതി മുതല്‍ അഞ്ചാം തീയതിവരെ നാലുദിവസങ്ങളിലായി ഡാളസ് എയര്‍പോര്‍ട്ടിലുള്ള ഹയാത്ത് റീജന്‍സിയില്‍ വെച്ച് നടക്കുന്ന ഈ ഹിന്ദു സംഗമത്തില്‍ മതാചാര്യന്മാര്‍, മതപണ്ഡിതര്‍, മത നേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക നേതാക്കന്മാര്‍ തുടങ്ങി മറ്റനേകം പ്രമുഖര്‍ ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി പങ്കെടുക്കുന്നതാണെന്ന് പ്രസിഡന്റ് ടി.എന്‍. നായര്‍ അറിയിച്ചു.

Loading...

കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും രജിസ്‌ട്രേഷന്‍ ധ്രുതഗതിയില്‍ നടക്കുന്നതായും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ റെനില്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കണ്‍വന്‍ഷനെപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനും ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യുന്നതിനും ംംം.ിമാമവമ.ീൃഴ സന്ദര്‍ശിക്കുക. പി.ആര്‍.ഒ സതീശന്‍ നായര്‍ അറിയിച്ചതാണിത്.