ഒമാനില്‍ വന്‍ തോതില്‍ സ്വര്‍ണ്ണത്തിന്‍െ്‌റ നിക്ഷേപങ്ങള്‍ കണ്ടെത്തി .

ഒമാനിലെ ബാത്തിന ഗവര്‍ണേറ്റിലെ സറാമി, ഗൈത്ത് എന്നീ മേഖലകളില്‍ സ്വര്‍ണ്ണം, ചെമ്പ് എന്നിവയുടെ വന്‍ തോതിലുള്ള നിക്ഷേപം കണ്ടെത്തി. പ്രമുഖ മൈനിംഗ് കമ്പനിയായ സാവന്ന റിസോഴ്‌സസ് ആണ് ഇവിടെ ഖനനം നടത്തുന്നത്. ഇവിടെ നിന്നും കുഴിച്ചെടുത്ത പാറകഷ്ണങ്ങള്‍ രാസപരിശോധക്ക് വിധേയമാക്കിയപ്പോള്‍ ഇവയില്‍ വന്‍ തോതില്‍ സ്വര്‍ണ്ണത്തിന്‍െ്‌റയും, ചെമ്പിന്‍െ്‌റയും, നിക്ഷേപങ്ങള്‍ ആണ് കണ്ടെത്തിയത്.

goldഒരു ടണ്‍ പാറയില്‍ നിന്നും 5.7 ശതമാനം ചെമ്പും 3.7 ഗ്രാം സ്വര്‍ണ്ണവും ലഭിക്കുമെന്നാണ് ശാസ്ത്രീയ പരീക്ഷണങ്ങളില്‍ തെളിഞ്ഞത്. ഗദ്ദാമ മേഖലയില്‍ മുമ്പും നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും വജ്രഖനനവും നടത്തുന്നുണ്ട്. ഒരാഴ്ച കൊണ്ട് ഖനനം പൂര്‍ത്തിയാകുമെന്നും അതുവഴി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും, വലിയ തോതില്‍ ചെമ്പ് നിക്ഷേപങ്ങളായതിനാല്‍ പ്രാഥമികതലത്തില്‍ വി. എം. സ് ചെമ്പ് നിക്ഷേപങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഖനനം നടക്കുന്നത്. ഈ മേഖലകളില്‍ ഭാവിയില്‍ ചെമ്പ് അയിര് നിക്ഷേപങ്ങള്‍ കണ്ടെത്താനും സാദ്ധ്യതയുണ്ടെന്നും സാവന്ന റിസോഴ്‌സസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡേവിഡ് ആര്‍ച്ചര്‍ പറഞ്ഞു.

Loading...

22 പാറകളിലെ അംശങ്ങള്‍ ശേഖരിച്ച് നടത്തുന്ന പരീക്ഷണങ്ങളില്‍ ആശാവഹമായ ഫലങ്ങളാണ് ലഭിക്കുന്നത്. ചില മേഖലയില്‍ സ്വര്‍ണ്ണത്തിന്‍െ്‌റ നിക്ഷേപങ്ങള്‍ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക് കാരണമാകും. എണ്ണവിലയില്‍ തകര്‍ച്ച നേരിട്ടിരുന്ന രാജ്യത്തെ സാമ്പത്തികരംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനും, അതുവഴി വന്‍ പുരോഗതിക്കും കാരണമാകുമെന്നും