ഗര്‍ഭാശയ ക്യാന്‍സര്‍ തിരിച്ചറിയൂ

ഇന്ത്യയിലെ സ്ത്രീകളുടെ മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ ക്യാൻസർ സംബന്ധ രോഗമാണ് ഗർഭാശയ ക്യാൻസർ.പഠനങ്ങൾ പറയുന്നത് 50 വയസ്സിനു താഴെയുള്ള 80 % സ്ത്രീകളെയും ഈ ക്യാൻസർ ബാധിച്ചിട്ടുണ്ട് എന്നാണ്.

ഗര്ഭാശയത്തിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ഗർഭാശയ ക്യാൻസറിന്റെ തുടക്കം.ഇതിന്റെ പാരമ്യത്തിൽ മാത്രമേ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയുള്ളൂ.അതുകൊണ്ട് ഇതിനായുള്ള മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

Loading...

ചെന്നൈയിലെ ഫോർട്ടിസ് മലർ ഹോസ്പിറ്റലിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ആയ ഡോക്ടർ രജനി ഗുപത ഗർഭാശയ ക്യാൻസറിന്റെ അപകട സാന്ധ്യതയെക്കുറിച്ചു പറയുന്നു

എച്ച്പിവി

ഇത് ഗർഭാശയ ക്യാൻസറിന് കാരണമാകുന്ന ഒരു അപകടാവസ്ഥയാണ്.ഹ്യമൻ പാപ്പിലോന വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വൈറസാണ്.100 കണക്കിന് തരത്തിലുള്ള ഹെച് പി വി വൈറസുകൾ ഉണ്ട്.ഇതിൽ 13 ഓളം എണ്ണം ഗർഭാശയ ക്യാൻസറിന് കരണമാകുന്നവയാണ്.വിപണിയിൽ ലഭ്യമാകുന്ന ഹെച് പി വി വാക്സിൻ രണ്ടു തരം വൈറസിനെ മാത്രമേ പ്രതിരോധിക്കാനാകൂ.അതിനാൽ പതിവായി ഗർഭാശയ ക്യാൻസർ പരിശോധന നടത്തേണ്ടതാണ്.

ഒന്നിലധികം ലൈംഗിക പങ്കാളിയുള്ളവരിൽ ഗർഭാശയ ക്യാൻസറിന് സാധ്യത കൂടുതലാണ്.ഹെച് പി വി വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുന്നതിനാൽ ഒന്നിലധികം പങ്കാളിയുള്ളവരിൽ അണുബാധയുണ്ടാകാനുള്ള സാധ്യതയും കൂടുതലായി കാണുന്നു.