ഇന്ത്യ – ഓസ്ട്രേലിയ ആവേശപ്പോരാട്ടം.

സിഡ്‌നി: തുടക്കത്തില്‍ വാര്‍ണറുടെ വിക്കറ്റ് നഷ്ടയമായെങ്കിലും ഓസ്‌ട്രേലിയ പതറിയില്ല. ലോകകപ്പ് സെമിയില്‍ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റുചെയ്യുന്ന ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് കുതിക്കുന്നു.

ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 1 വിക്കറ്റ് നഷ്ടമായി. ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ടോസ് നേടിയ ഓസ്ര്‌ട്രേലിയ ബാറ്റിങ് തുടങ്ങി. ആദ്യ ഓവറുകളില്‍ ഓപ്പണര്‍മാരായ വാര്‍ണറും ഫിഞ്ചും പതറാതെ കളിക്കുന്നു. ഉമേഷ് യാദവിന്റെ ആദ്യ ഓവറില്‍ വാര്‍ണര്‍ ഒരു സിക്‌സും ഫോറും നേടി.

Loading...

ലോകകപ്പ് സെമിഫൈനലില്‍ എം.എസ്. ധോനിക്ക് നിര്‍ണായകമായ ടോസ് നഷ്ടപ്പെട്ടു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു.

ടോസ് നഷ്ടമായതില്‍ നിരാശയില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി പറഞ്ഞു. ടോസ് ഭാഗ്യത്തെ അപേക്ഷിച്ചാണെന്നും അത് അംഗീകരിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ടോസ് ലഭിച്ചിരുന്നെങ്കില്‍ തങ്ങള്‍ ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു

ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റമില്ല. ഇന്ത്യന്‍ ടീമിലും മാറ്റമില്ല. ടോസ് നേടിയിരുന്നെങ്കില്‍ താനും ആദ്യം ബാറ്റുചെയ്യുമായിരുന്നുവെന്ന് ധോണി പറഞ്ഞു. രണ്ടാമതു ബാറ്റു ചെയ്യുമ്പോഴും പിച്ച് വലിയരീതിയില്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ധോണി പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, മുഹമ്മദ് ഷാമി, മോഹിത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ കളിക്കുന്നു.

ഓസ്‌ട്രേലിയന്‍ ടീമില്‍ ആരണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മൈക്കല്‍ ക്‌ളാര്‍ക്ക്, ഷെയ്ന്‍ വാട്‌സന്‍, ഗ്‌ളെന്‍ മാക്‌സ്‌വെല്‍, ജെയിംസ് ഫോക്‌നര്‍, ബ്രാഡ് ഹാഡിന്‍, മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ കളിക്കുന്നു.

മഴമേഘങ്ങളില്ലാത്ത തെളിഞ്ഞ കാലാവസ്ഥയാണ് സിഡ്‌നിയില്‍.

ടോസ് നഷ്ടം ഇന്ത്യയെ പ്രതികൂലമായി ബാധിക്കില്ലെന്ന് മുന്‍ ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും പറഞ്ഞു. നന്നായി ചെയ്‌സ് ചരിത്രം ഇന്ത്യയ്ക്കുണ്ടെന്ന് ദ്രാവിഡ് പറഞ്ഞു. ടെസ്റ്റ് മല്‍സരങ്ങളില്‍ ടോസ് നിര്‍ണായകമാണെങ്കിലും ഏകദിന മല്‍സരങ്ങളില്‍ ടോസ് അത്ര നിര്‍ണായകമല്ലെന്ന് ഗാംഗുലി പറഞ്ഞു.