മജീദ് മജീദിയുടെ മുഹമ്മദ് നബി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മുഹമ്മദ് നബിയുടെ കുട്ടിക്കാലം പ്രമേയമാക്കി പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്യുന്ന ചിത്രം ‘മുഹമ്മദ് ദ മെസെഞ്ചറി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അഞ്ച് വര്‍ഷമെടുത്ത് ഒരുക്കിയ ചിത്രത്തില്‍ മുഹമ്മദ് നബിയുടെ ജനനം മുതല്‍ 12 വയസ്സു വരെയുള്ള ജീവിതമാണ് ചിത്രീകരിച്ചിരിക്കുന്നത്.

എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. മൂന്നു തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ വിറ്റോറിയോ സ്റ്റൊറാറൊയാണ് ചിത്രത്തിന്റെ ഛായഗ്രഹകന്‍. 30 മില്ല്യണ്‍ ഡോളര്‍ ചെലവ് വരുന്ന സിനിമക്ക് വേണ്ടി ഇറാന്‍ സര്‍ക്കാറാണ് പണം മുടക്കിയത്.

Loading...