ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പളളിയിലെ ഈവര്‍ഷത്തെ പീഢാനുഭവ വാരാചരണത്തിനുള്ള ഒരുക്കങ്ങള്‍ ഫാ. വര്‍ഗീസ് തെക്കേക്കര കോര്‍എപ്പിസ്‌കോപ്പയുടേയും, ഡീക്കന്‍ ലിജു പോളിന്റേയും നേതൃത്വത്തില്‍ പൂര്‍ത്തിയായി.

ഓശാന ഞായര്‍ (മാര്‍ച്ച് 29) രാവിലെ 8.30-ന് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് ഓശാനയുടെ പ്രത്യേക ശുശ്രൂഷകളും നടത്തും. തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്.

Loading...

പെസഹായുടെ ആചരണങ്ങള്‍ ബുധന്‍ (ഏപ്രില്‍ 1) വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് വി. കുര്‍ബാനയും, ദുഖവെള്ളി (ഏപ്രില്‍ 3) രാവിലെ 8.30-ന് ശുശ്രൂഷകള്‍ ആരംഭിക്കും. ദുഖശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് വി. കുര്‍ബാനയും, ഉയര്‍പ്പിന്റെ ശുശ്രൂഷകള്‍ ഞായറാഴ്ച രാവിലെ 8.30-ന് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സ്‌നേഹവിരുന്നോടുകൂടി ഈവര്‍ഷത്തെ ഹാശാ ആഴ്ച ആചരണം സമാപിക്കും.

വിശുദ്ധ ശുശ്രൂഷകളില്‍ എല്ലാ ഇടവകാംഗങ്ങളും, സഭാ വിശ്വാസികളും ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ തോമസ് (വൈസ് പ്രസിഡന്റ്) 630 808 6165, റെജിമോന്‍ ജേക്കബ് (സെക്രട്ടറി) 847 877 6898, മാമ്മന്‍ കുരുവിള (ട്രഷറര്‍) 630 718 1077. റെജിമോന്‍ ജേക്കബ് (സെക്രട്ടറി) അറിയിച്ചതാണിത്.