പൂനം പാണ്ഡെയുടെ യോഗാ ട്യൂട്ടോറിയല്‍

യോഗാ ദിനം പൂനം പാണ്ഡെ ശൈലിയില്‍, വിവാദ മോഡല്‍ പൂനം പാണ്ഡെയുടെ യോഗാ ട്യൂട്ടോറിയല്‍ വീഡിയോ വൈറലാകുന്നു. ജൂണ്‍ 21 ന് ആദ്യ രാജ്യാന്തര യോഗ ദിനം ഗംഭീരമായി കൊണ്ടാടുമ്പോള്‍ വിവാദ മോഡല്‍, നടി പൂനം പാണ്ഡെയും തന്റേതായ രീതിയില്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നു. ശരീരപ്രദര്‍ശനത്തിന് ലഭിക്കുന്ന ഒരവസരവും കളയില്ല എന്ന താരത്തിന്റെ നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ്. പൂനം ശൈലിയില്‍ യോഗ ചെയ്യാന്‍ സഹായിക്കുന്ന ഒരു യോഗ ട്യൂട്ടോറിയല്‍ വീഡിയോ പുറത്തിറക്കിയാണ് പൂനം യോഗാ ദിനത്തെ സ്വാഗതം ചെയ്യുന്നത്. വീഡിയോയില്‍ പൂനം തന്റെ മെയ്യഴക് പ്രദര്‍ശിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് വ്യക്തം.

 

Loading...