മലേഷ്യന്‍ ഓപ്പണ്‍: സെമിയിൽ സൈനയ്ക്ക് കാലിടറി, ഒന്നാം റാങ്ക് നഷ്ടമായി

ക്വാലാലംപൂർ: മലേഷ്യൻ ഓപ്പൺ സൂപ്പർ സീരീസ് പ്രീമിയർ ബാഡ്മിന്റൺ സെമിഫൈനലിൽ തോറ്റതോടെ ലോക റാങ്കിംഗിൽ ഇന്ത്യയുടെ സൈന നെഹ്‌വാലിന്റെ ഒന്നാം സ്ഥാനം നഷ്ടമായി. ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ചൈനയുടെ ലി ഷിറൂയിയോട് 21-13, 17-21, 20-22 എന്ന സെറ്റിനാണ് സൈനയുടെ പരാജയം. ചൈനീസ് താരം സൺയുവിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപിച്ചാണ് സൈന സെമിയിലെത്തിയത്.