വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടിയ അധ്യാപികയെ കണ്ടെത്തുന്നതിനായി അന്വേഷണം

ചെന്നൈ: അധ്യാപകര്‍ക്ക് ഇന്ന് സ്കൂളില്‍ പഠിപ്പിക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ എന്തായാലും കുട്ടികള്‍ക്ക് എ പ്ലസ് നല്‍കി വിജയിപ്പിക്കും. പിന്നെ അതിനു സമയം മിനക്കെടുത്തിയിട്ടു കാര്യമുണ്ടോ? ആ സമയം മനസ്സിനു സന്തോഷം നല്‍കുന്ന മറ്റുകാര്യങ്ങള്‍ക്കായി ചിലവഴിച്ചാലോ എന്ന് ഏതെങ്കിലും അധ്യാപകര്‍ ചിന്തിച്ചെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടിയ അധ്യാപികയ്‌ക്കായി പോലീസ്‌ അന്വേഷണം. 20കാരനായ പ്ലസ്‌ടു വിധ്യാര്‍ത്ഥിക്കൊപ്പമാണ്‌ 25കാരിയായ അധ്യാപിക ഒളിച്ചോടിയത്‌.

ചെന്നൈ മുതലുഗപ്പട്ടി ഗ്രാമത്തിലാണ്‌ സംഭവം. ഇവിടെയുള്ള പാരലല്‍ കോളേജ് അധ്യാപികയും ട്യൂഷന്‌ ചെന്നിരുന്ന മുല്ലിപ്പടി ഗ്രാമവാസിയായ വിദ്യാര്‍ഥിയുമാണ് ഒളിച്ചോടിയത്‌. മകളെ കാണാനില്ലെന്ന പരാതിയുമായി അധ്യാപികയുടെ പിതാവ്‌ പോലീസില്‍ എത്തിയതോടെയാണ് സംഭവം പൊതുജനം അറിയുന്നത്. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വിദ്യാര്‍ത്ഥിയെയും കാണാനില്ലെന്ന്‌ വ്യക്‌തമായത്‌. ഇരുവര്‍ക്കും വേണ്ടി പോലീസ്‌ തിരച്ചില്‍ തുടരുകയാണ്‌. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന്‌ പോലീസ്‌ അറിയിച്ചു. കഴിഞ്ഞ മാസം 31ന്‌ പ്രദേശത്തിനടുത്തുള്ള കടയനല്ലൂരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ 26കാരിയായ അധ്യാപിക 16കാരനായ വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടിയിരുന്നു.

Loading...