ടെന്നീസ്: ഇന്ത്യ-സ്വിസ് സഖ്യത്തിനു വിജയം

മയാമി: മയാമി ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയാ മിര്‍സ–മാര്‍ട്ടിന ഹിന്‍ജിസ്‌ സഖ്യം സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ റോഡിനോവ സഹോദരിമാരെ പരാജയപ്പെടുത്തിയാണ്‌ ഇന്ത്യ–സ്വിസ്‌ സഖ്യം സെമിയില്‍ കടന്നത്‌. സഹോദരിമാരായ അനസ്‌താസ്യ–അരീന സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണു സാനിയ–ഹിന്‍ജിസ്‌ സഖ്യം മറികടന്നത്‌. സ്‌കോര്‍: 6–3, 6–4.