ജോസഫ്‌ മാര്‍ത്തോമ മെത്രാപ്പോലീത്തയ്ക്ക്‌ വിമാനത്താവളത്തില്‍ ഊഷ്‌മള വരവേല്‍പ്‌

ഡാലസ്‌: ഹ്രസ്വ സന്ദര്‍ശനത്തിന്‌ അമേരിക്കയിലെത്തിയ ജോസഫ്‌ മാര്‍ത്തോമ മെത്രാപ്പോലീത്തായ്ക്ക്‌ ഡാലസ്‌ ഫോര്‍ട്ട്‌വര്‍ത്ത്‌ വിമാനത്താവളത്തില്‍ പട്ടക്കാരും ഇടവക ചുമതലക്കാരും ചേര്‍ന്ന്‌ ഊഷ്‌മള സ്വീകരണം നല്‍കി.

മാര്‍ച്ച്‌ 31 ചൊവ്വാഴ്‌ച വൈകിട്ട്‌ നാലിന്‌ ഖത്തര്‍ എയര്‍വേയ്‌സില്‍ എത്തിചേര്‍ന്ന്‌ അഭിവന്ദ്യ മെത്രാപ്പോലീത്തായെ അനുധാവനം ചെയ്‌ത സെക്രട്ടറിയെ കൂടാതെയാണ്‌ ഇത്തവണ അമേരിക്കയില്‍ എത്തിയത്‌.

Loading...

ഡാലസിലെ നാലു മാര്‍ത്തോമ ഇടവകകളിലും വിശുദ്ധ വാരത്തോടനുബന്ധിച്ച്‌ നടത്തുന്ന പ്രത്യേക ആരാധനകളില്‍ പങ്കെടുക്കുമെന്ന്‌ മെത്രാപ്പോലീത്താ അറിയിച്ചു.

റവ. ജോസ്‌ സി. ജോസഫ്‌ മാത്യ, റവ. സാം മാത്യു, റവ. സജി തോമസ്‌, റവ. ജോര്‍ജ്‌ ജേക്കബ്‌, റവ. ഒ. സി. കുര്യന്‍, ഭദ്രാസന ട്രഷറര്‍ പ്രൊഫ. ഫിലിപ്പ്‌ തോമസ്‌, ഭദ്രാസന മീഡിയാ കമ്മറ്റി മെമ്പറും മാധ്യമ പ്രവര്‍ത്തകനുമായ ഷാജി രാമപുരം, വി. വി. തോമസ്‌, സി. എം. മാത്യു, തോമസ്‌ മാത്യു, ബാബു സി. മാത്യു, ജെയിംസ്‌ മേപ്പുറം, ഷാജി മാത്യു, സോം തോമസ്‌, മാത്യു പി. എബ്രഹാം തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ തിരുമേനിയെ സ്വീകരിക്കാന്‍ എത്തിചേര്‍ന്നിരുന്നു. ഡാലസ്‌ ഫാര്‍മേഴ്സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കുന്ന ഈസ്‌റ്റര്‍ കുര്‍ബാനക്ക്‌ നേതൃത്വം നല്‍കിയശേഷം അന്നു തന്നെ മെത്രാപ്പോലീത്താ കേരളത്തിലേക്ക്‌ യാത്ര തിരിക്കും.