കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ വാര്‍ഷിക ധ്യാനവും വിശുദ്ധവാരാചരണവും ഞായറാഴ്ച്ച ആരംഭിക്കും

കോര്‍ക്ക് :കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനത്തിന് പ്രമുഖ വചന പ്രഘോഷകനും കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റുമായ റവ ഡോ കുര്യന്‍ പുരമഠത്തില്‍ നേതൃത്വം നല്‍കും.ഓശാന ഞായറാഴ്ച്ച(മാര്‍ച്ച് 29)മുതല്‍ മാര്‍ച്ച് 31 വരെ വില്‍ട്ടന്‍ സെന്റ് ജോസഫ്‌സ് പള്ളിയിലാണ് വാര്‍ഷികധ്യാനം നടത്തപ്പെടുക.

ഏപ്രില്‍ 2 ന് പെസഹാ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് പെസഹാ വ്യാഴാഴ്ച്ചയുടെ ശിശ്രൂഷകള്‍ നടത്തപ്പെടും.മിശിഹാ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മ്മ ആചരിച്ചു കൊണ്ട് കുടുംബ കൂട്ടായ്മ പ്രതിനിധികളുടെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തപ്പെടും.വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അപ്പം മുറിയ്ക്കല്‍ ശുശ്രൂഷയും ഉണ്ടായിരിക്കും.

Loading...

FRഏപ്രില്‍ 3 ന് ദുഃഖവെള്ളിയാഴ്ച്ച 4 മണിയ്ക്ക് വില്‍ട്ടണ്‍ പള്ളിയിലാണ് പീഡാനുഭവ ശുശ്രൂഷകളും പരിഹാര പ്രദക്ഷിണവും നടത്തപ്പെടുക.

ഏപ്രില്‍ 4 ന് ദുഃഖശനിയാഴ്ച്ചത്തെ ശിശ്രൂഷകളും ഈസ്റ്ററിന്റെ തിരുക്കര്‍മ്മങ്ങളും വൈകിട്ട് 10 മണിയ്ക്ക് വില്‍ട്ടന്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ആരംഭിക്കും.

മാര്‍ച്ച് 30,31 തിയതികളില്‍ വിശ്വാസികള്‍ക്ക് കുമ്പസാരിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

വാര്‍ഷിക ധ്യാനത്തിലും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ക്ഷണിക്കുന്നതായി ചാപ്ല്യന്‍ റവ.ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ അറിയിച്ചു.