ആടിനെ പരിചരിക്കുന്ന കുട്ടിത്താറാവിന്റെ വീഡിയോ വൈറലാകുന്നു

ചെമ്മരി ആടിന്റെ കഴുത്തിലെയും തലയിലെയും രോമങ്ങള്‍ കൊത്തിപ്പറിച്ച് ആടിനെ പരിചരിക്കുന്ന കുട്ടിത്താറാവിന്റെ വീഡിയോ ഇന്റെര്‍നെറ്റില്‍ വൈറലാകുന്നു. വിന്റര്‍ എന്നു പേരുള്ള ആടിനെയാണ് താറാവ് കുഞ്ഞ് പരിചരിച്ചത്. താറാവ് കുഞ്ഞിന്റെ ഈ പരിലാളനം വളരെ ഇഷ്റ്റപ്പെട്ട വിന്റര്‍ അതിനു കൊത്തിപ്പറിക്കാനായി ക്ഷമയോടെ തലതാഴ്ത്തി നിന്നുകൊടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ഹൃദയാവര്‍ജ്ജകമായ ഈ അവിസ്മരണീയ മുഹൂര്‍ത്തം വീഡിയോയിലാക്കിയത് വിന്ററിന്റെ ഉടമസ്ഥന്‍ തന്നെ. സൗഹൃദവും വിശ്വാസവും എന്നാണ് ഈ നിമിഷത്തെ അദ്ദേഹം വിളിച്ചത്.

Loading...