അഗ്നിയിലേക്ക് വീഴുന്ന അഗ്നിശമന സേനാനിയുടെ വീഡിയോ വൈറലാകുന്നു

ഫ്രെന്‍സോ (കാലിഫോര്‍ണിയ): വീടിന്റെ തീ കെടുത്തുന്നതിനിടയില്‍ മേല്‍ക്കൂരയില്‍ നിന്ന് കത്തിക്കൊണ്ടിരുന്ന വീടിനുള്ളിലേക്ക് വീണ അഗ്നിശമന സേനാനിയുടെ വീഡിയോ പൊതുമാധ്യമങ്ങളില്‍ വൈറലാകുന്നു. അഗ്നിശമന സേനയില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളയാളും ഫ്രെന്‍സോ ഫയര്‍ഡിപ്പാര്‍ട്ട്മെന്റിലെ ക്യാപ്‌റ്റനുമായ പീറ്റ് ഡേണിനാണ് ഈ അപകടം സംഭവിച്ചത്.

frenso firefighterമാര്‍ച്ച് 29-നായിരുന്നു സംഭവം. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ അഗ്നിയില്‍ നിന്ന് രക്ഷിച്ചു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ ഇദ്ദേഹം ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. മൂന്നു മിനിറ്റെടുത്തു ഇദ്ദേഹത്തെ അഗ്നിയില്‍ നിന്ന് രക്ഷിക്കുവാന്‍.

Loading...