മകന്റെ പല്ല് പറിക്കാന്‍ അച്ഛന്റെ കാര്‍ പ്രയോഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

മകന്റെ പല്ല് പറിക്കാന്‍ അച്ഛന്റെ കാര്‍ പ്രയോഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. കുട്ടിയുടെ അച്ഛനാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഭവം നടന്നത് അമേരിക്കയിലാണ്. ദന്തഡോക്ടറുടെ അടുത്ത് പോകാനല്ല, അച്ഛന്റെ ചുവന്ന ഷെവര്‍ലേ കാര്‍ ഉപയോഗിച്ച് പല്ല് പറിക്കണമെന്നായിരുന്നു എട്ടുവയസുകാരന്‍ ജെയിംസിന്റെ ആവശ്യം.

ജെയിംസിന് തന്റെ മുന്‍വശത്ത് ഇളകി നില്‍ക്കുന്ന പല്ല് പറക്കണം. അതിനായി അവന്‍ അച്ഛനും പ്രൊഫഷനല്‍ ഗുസ്തിക്കാരനുമായ റോബര്‍ട്ട് അംബര്‍ക്രോമ്പി (റോബ് വെനമസ്)യുടെ സഹായം തേടി. ആദ്യം വിസമ്മതിച്ചെങ്കിലും, നിര്‍ബന്ധം കൂടിയതോടെ മകന്റെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ അച്ഛന്‍ തീരുമാനിച്ചു. ഇതിനായി ജെയിംസിന്റെ മുകള്‍നിരയിലെ പല്ലില്‍ പ്ലാസ്റ്റിക് നൂല് കെട്ടി അതിന്റെ മറ്റേ വശം കാറിന്റെ പിന്നില്‍ ഘടിപ്പിച്ചു. എന്നിട്ട് പതിയെ വണ്ടി മുന്നോട്ടെടുത്തു. ദാ പല്ല് താഴെ കിടക്കുന്നു.

Loading...

കാറുപയോഗിച്ച് നടന്ന പല്ല്പറിക്കല്‍ അഭ്യാസം മുഴുവനായും അമ്മ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. പല്ല് പറിഞ്ഞല്ലോ എന്ന് വിളിച്ച്കൂവി സന്തോഷം കൊണ്ട് ജെയിംസ് തുള്ളിച്ചാടി. തന്റെ പല്ലില്ലാ ചിരിയുമായി ജെയിംസ് കാമറയ്ക്ക് മുന്നിലേക്ക് ഓടിയെത്തി.